ചട്ടഞ്ചാല്‍: ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ യുവതി ട്രെയിലര്‍ കയറി മരിച്ചു. ഭര്‍ത്താവും രണ്ടു മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നെല്ലിക്കട്ട പൈക്ക ചന്ദ്രപ്പാറയിലെ ശശികല (34)ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യ ഏഴോടെ ദേശീയപാതയില്‍ ചട്ടഞ്ചാല്‍ ടാറ്റ കോവിഡ് ആശുപത്രി റോഡിനു സമീപം അമ്പട്ടയിലാണ് അപകടം.
ഭർത്താവ് മണിയും മക്കളായ നാലു വയസ്സുകാരി ആരാധ്യ ഒരു വയസ്സുകാരൻ ആദി എന്നിവരോടൊപ്പം ചട്ടഞ്ചാലിലെ ഹോമിയോ ക്ലിനികിലേക്ക് പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്.
Post a Comment
0 Comments