കാസര്‍കോട്; കാഞ്ഞങ്ങാട് മാലക്കല്ല് സ്വദേശിയായ യുവാവിനെ ചൈനയില്‍ നിന്നുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായി. മാലക്കല്ല് അഞ്ചാലയിലെ റിട്ട.ഡെപ്യൂട്ടി തഹസില്‍ദാര്‍ കുഞ്ചറക്കാട്ട് കെ.എം ആന്റണിയുടെയും പനത്തടി സര്‍വീസ് സഹകരണ ബാങ്ക് മാനേജര്‍ എം.വി.ബീനയുടെയും മകന്‍ ആല്‍ബര്‍ട്ട് ആന്റണിയെ (22) യാണ് കാണാതായതായാണ് വിവരം.
സിനര്‍ജി മാരിടൈം ഗ്രൂപ്പിന്റെ എംവി ട്രൂ കോണ്‍റാഡ് ചരക്ക് കപ്പലിലെ ട്രെയിനിംഗ് കാഡറ്റാണ് ആല്‍ബര്‍ട്ട്. ചൈനയില്‍ നിന്നും ബ്രസീലിലേക്ക് ചരക്കെടുക്കാനായി പോവുകയായിരുന്ന കപ്പലില്‍ വ്യാഴാഴ്ച രാവിലെ 11ഓടെ കൊളംബോയില്‍ നിന്നും 300 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ആല്‍ബര്‍ട്ടിനെ കാണാതായതായാണ് വിവരം. സംഭവസ്ഥലത്ത് മൂന്നു കപ്പലുകള്‍ തിരച്ചില്‍ നടത്തുന്നുണ്ട്.
Post a Comment
0 Comments