Type Here to Get Search Results !

Bottom Ad

ഷാനവാസ് വധക്കേസിലെ പ്രതിയായ ഓട്ടോഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കുമ്പള: മധൂര്‍ പട്‌ലയിലെ ഷൈന്‍ എന്ന ഷാനവാസിനെ (24) കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയായ ഓട്ടോറിക്ഷ ഡ്രൈവറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള കൊടിയമ്മയിലെ മുനവ്വറുല്‍ ഖാസിം (28) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് യുവാവിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

2019 ഒക്ടോബര്‍ 18നാണ് കാസര്‍കോട് ദിനേശ് ബീഡി കംപനിക്ക് സമീപത്തെ പൊട്ടകിണറ്റില്‍ ശാനവാസിന്റെ മൃതദേഹം കണ്ടെത്തിയത്. ശാനവാസിന്റെ സുഹൃത്തുക്കളായ മുനവ്വറുല്‍ ഖാസിം അടക്കം നാല് പേരായിരുന്നു കേസിലെ പ്രതികള്‍. ലഹരി മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ കേസിലെ മറ്റൊരു പ്രതിയായ കുമ്പള കോയിപ്പാടി ശാന്തിപ്പള്ളത്തെ അബ്ദുര്‍ റശീദ് എന്ന സമൂസ റശീദ് 2023 ഒക്ടോബര്‍ രണ്ടിന് കൊല്ലപ്പെട്ടിരുന്നു.

കുമ്പള കുണ്ടങ്കാറഡുക്കയിലെ മൈതാനത്തിലെ കുറ്റിക്കാട്ടിലാണ് റശീദിന്റെ മൃതദേഹം കണ്ടെത്തിയത്. വധശ്രമം അടക്കം ആറു കേസുകളില്‍ പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഭിലാഷ് എന്ന ഹബീബിനെ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വര്‍ഷത്തിനുള്ളില്‍ മറ്റൊരു പ്രതിയായ മുനവ്വറുല്‍ ഖാസിമിന്റെ മരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad