Type Here to Get Search Results !

Bottom Ad

മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നു: എം.കെ മുനീര്‍


കാസര്‍കോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണെന്ന് മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ: എം.കെ മുനീര്‍ പറഞ്ഞു. ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, എം. അബ്ബാസ്, എ.ബി ശാഫി, കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, ബീഫാത്തിമ ഇബ്രാഹിം, കെ.പി മുഹമ്മദ് അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, അന്‍വര്‍ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, രാജു കൃഷ്ണന്‍, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം പാലാട്ട് സംബന്ധിച്ചു.












Tags

Post a Comment

0 Comments

Top Post Ad

Below Post Ad