Type Here to Get Search Results !

Bottom Ad

മുസ്്‌ലിം ലീഗിന്റേത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന രാഷ്ട്രീയം: എ. അബ്ദുല്‍ റഹ്്മാന്‍


കാസര്‍കോട്: ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന രാഷ്ട്രീയമാണ് മുസ്്‌ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍. സംഘടനാ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ്തലങ്ങളില്‍ പ്രയോഗവല്‍കരിച്ച് കാലോചിത മാറ്റങ്ങളോടെ പുതിയ മുഖം രൂപപ്പെടുത്തി മുന്നേറാനും മുസ്്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ പ്ലാന്‍ -25ന്റെ ഭാഗമായി സംഘടിപ്പിച്ച പോളിസി കോണ്‍ക്ലേവ് കൊല്ലങ്കാന ട്രിബോണ്‍ റിസോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ സേവനങ്ങളും ക്ഷേമപദ്ധതികളും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടി പാര്‍ട്ടി ഘടകങ്ങള്‍ ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് കെ.എം ബഷീര്‍ തൊട്ടാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് എ.എം കടവത്ത് പതാക ഉയര്‍ത്തി. വിവിധ മേഖലകളിലെ പ്രതിഭകള്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗവും ഉപഹാരം നല്‍കി. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്് മാഹിന്‍ കേളോട്ട് പ്ലാന്‍ 25 അവതരിപ്പിച്ചു. അബൂട്ടി മാസ്റ്റര്‍ ശിവപുരം ക്ലാസെടുത്തു.

ഉച്ചയ്ക്ക് ശേഷം നടന്ന സെഷന്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ സെക്രട്ടറി ഉസ്മാന്‍ താമരത്ത് വിഷയമവതരിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മണ്ഡലം ട്രഷറര്‍ കെ.ബി കുഞ്ഞാമു ഹാജി, മുനിസിപ്പല്‍ ട്രഷറര്‍ എ.എ അസീസ്, എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്‌റഫ്, കാസര്‍കോട് സി.എച്ച് സെന്റര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ അബ്ദുല്‍ കരീം സിറ്റിഗോള്‍ഡ്, അബ്ദുല്‍ ഖാദര്‍ തെരുവത്ത്, എം.പി ഷാഫി ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, എസ്.ടി.യു ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ഹാഷിം കടവത്ത്, ഖാളി അബ്ദുല്‍ റഹ്മാന്‍, എം.എ.എച്ച് മഹ്്മൂദ്, നാസര്‍ ചെര്‍ക്കള, കെ.എം അബ്ദുല്‍ റഹ്്മാന്‍, ടി.കെ അഷ്‌റഫ്, ഹനീഫ നെല്ലിക്കുന്ന്, എം.എച്ച് അബ്ദുല്‍ ഖാദര്‍, മുസമ്മില്‍ ടി.എച്ച്, അമീര്‍ പള്ളിയാന്‍, ഫിറോസ് അഡ്ക്കത്ത് ബയല്‍, ഹാരിസ് ബെദിര, അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്്മാന്‍ തൊട്ടാന്‍, അഷ്ഫാഖ് തുരുത്തി, ശംസീദ ഫിറോസ്, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ,റീത്ത ആര്‍,മൊയ്തീന്‍ കൊല്ലമ്പാടി, ഷക്കീല മജീദ്, എം. നൈമുന്നിസ, ഫര്‍സാന ശിഹാബ്, നാഫി ചാല, സജീര്‍ ബെദിര, മുഹമ്മദ് വെല്‍ക്കം, ഗഫൂര്‍ തളങ്കര, സൈനുദ്ധീന്‍ പട്ടിലവളപ്പ്, മുഹമ്മദ് ഐഡിയല്‍, അബ്ദുല്ല തെരുവത്ത്, ഫിറോസ് കടവത്ത്, തല്‍ഹത്ത് തളങ്കര, കുഞ്ഞാമു ബെദിര സംസാരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad