കേരളത്തില്‍ ഡിഎംകെയുടെ സഖ്യകക്ഷിയായി പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടി അന്‍വര്‍ രൂപികരിക്കുക. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും.
ഇന്ന് മലപ്പുറം മഞ്ചേരിയില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തും. ഡിഎംകെയുമായുള്ള സഖ്യ ചര്‍ച്ചയ്ക്കായി അന്‍വര്‍ ഇന്നലെ ചെന്നൈയില്‍ എത്തിയിരുന്നു. ഇതു സംബന്ധിച്ച് ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിന് അന്‍വര്‍ കത്തു നല്‍കി. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി മന്ത്രി സെന്തില്‍ ബാലാജി, ഡിഎംകെ രാജ്യസഭാ എംപി അബ്ദുല്ല എന്നിവരുമായി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
സംസ്ഥാനത്തെ ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ കെടിഡിസി റെയിന്‍ ഡ്രോപ്‌സ് ഹോട്ടലില്‍ വച്ചായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലീഗ് തമിഴ്നാട് ജനറല്‍ സെക്രട്ടറി കെഎഎം മുഹമ്മദ് അബൂബക്കറും മറ്റ് സംസ്ഥാന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
Post a Comment
0 Comments