Type Here to Get Search Results !

Bottom Ad

ഹരിയാണയിലെ അപ്രതീക്ഷിത ട്വിസ്റ്റ്; ആഘോഷം നിര്‍ത്തി കോണ്‍ഗ്രസ്


ചത്തീസ്ഗഢ്: എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും കോണ്‍ഗ്രസിന് അനുകൂലമായ ആദ്യഘട്ട ഫലസൂചനകളും മറികടന്ന് അപ്രതീക്ഷിത ട്വിസ്റ്റ് നടത്തി ബിജെപി. ഇതോടെ വോട്ടെണ്ണലിന് മുന്നേ തുടങ്ങിയ കോണ്‍ഗ്രസിന്റെ ആഘോഷം നിര്‍ത്തിവെച്ചു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ പിന്‍ബലത്തില്‍ ഇന്ന് രാവിലെ മുതല്‍ക്ക് തന്നെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് മുമ്പിലടക്കം വലിയ ആഘോഷമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. പക്ഷെ ബി.ജെ.പി പിന്നീട് മുന്നേറ്റം നടത്തുന്ന കാഴ്ചായാണ് കാണാന്‍ കഴിഞ്ഞത്. രാവിലെ 10.35 നുള്ള ലീഡ് നില പുറത്ത് വരുമ്പോള്‍ കേവല ഭൂരിപക്ഷം കടന്ന് ബി.ജെ.പി 50 എന്ന സഖ്യയിലേക്കെത്തി. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

പുറത്തുവന്ന എഴ് എക്‌സിറ്റ്‌പോളുകളും 55 സീറ്റോളമായിരുന്നു ഹരിയാണയില്‍ കോണ്‍ഗ്രസിന് പ്രവചിച്ചിരുന്നത്. അങ്ങനെ ബി.ജെ.പിയുടെ ഹാട്രിക് മോഹം തല്ലിക്കെടുത്താമെന്നും കണക്കുകൂട്ടിയിരുന്നു. പക്ഷെ ബി.ജെ.പി കൃത്യമായി മുന്നേറ്റം നടത്തുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ ഫലസൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നുവെങ്കിലും മോദി മാജിക് ഭരണത്തുടര്‍ച്ച നല്‍കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. അത് സാധ്യമാകുന്ന കാഴ്ചയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.


വിമതശല്യം ജെ.ജെ.പിയുടെ കൊഴിഞ്ഞുപോക്ക് ജാട്ടുകളുടെ പിന്തുണയില്ലാതെയുള്ള മത്സരം കര്‍ഷക സമരം എന്നിവയെല്ലാം ബിജെപിക്ക് തിരിച്ചടിയായതോടെയായിരുന്നു കോണ്‍ഗ്രസ് വലിയ പ്രതീക്ഷയിലിരുന്നത്. ഇതോടെ അമിത പ്രതീക്ഷയില്‍ എ.ഐ.സി.സി ആസ്ഥാനത്തടക്കം കോണ്‍ഗ്രസ് ആഘോഷവും തുടങ്ങി. പ്ലക്കാര്‍ഡ് ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ദോലടിച്ചും ആഘോഷം നടത്തിയ കോണ്‍ഗ്രസ് അത് പെട്ടെന്ന് നിര്‍ത്തുകയും ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad