മലപ്പുറം: പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തുടര്‍ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ശബ്ദത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ആനക്കല്ല് നഗറിലെ രണ്ട് വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍ കണ്ടെത്തി. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും വിറയല്‍ പോലെ വീണ്ടും അനുഭവപ്പെട്ടതായി പറയുന്നു. ഉഗ്രശബ്ദം കേട്ട ആനക്കല്ല് പട്ടികവര്‍ഗ നഗറില്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.
മലപ്പുറത്ത് ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം; രണ്ടു വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍ കണ്ടെത്തി
12:09:00
0
മലപ്പുറം: പോത്തുകല്ലില്‍ ഭൂമിക്കടിയില്‍ നിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് സംഭവം. ശബ്ദം ഒരു കിലോമീറ്റര്‍ അകലെ വരെ കേട്ടുവെന്ന് പരിസരവാസികള്‍ പറഞ്ഞു. തുടര്‍ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ വീട്ടുകാര്‍ പലരും പുറത്തേക്കിറങ്ങിയോടി. ശബ്ദത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ ആനക്കല്ല് നഗറിലെ രണ്ട് വീടുകള്‍ക്കും മുറ്റത്തും വിള്ളല്‍ കണ്ടെത്തി. റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാരുമായി വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടെ 10.45നും വിറയല്‍ പോലെ വീണ്ടും അനുഭവപ്പെട്ടതായി പറയുന്നു. ഉഗ്രശബ്ദം കേട്ട ആനക്കല്ല് പട്ടികവര്‍ഗ നഗറില്‍ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും.
Tags
Post a Comment
0 Comments