കാസര്‍കോട്: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ ആരോപണവിധേയനായ ചന്തേര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി അനൂബിനെ സസ്‌പെന്റ്് ചെയ്തു. അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്ഐ അനൂബ് ആണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പിക്കാന്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ്പി നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് എസ്ഐയെ സസ്പെന്റ്് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവായത്. അബ്ദുല്‍ സത്താര്‍ ജീവനൊടുക്കാനുള്ള കാരണം എസ്.ഐ പി. അനൂബാണെന്ന ആരോപണങ്ങളും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
ഓട്ടോ ഡ്രൈവറുടെ മരണം: ആരോപണ വിധേയനായ എസ്.ഐ അനൂബിനെ സസ്‌പെന്റ് ചെയ്തു
15:34:00
0
കാസര്‍കോട്: നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറായ അബ്ദുല്‍ സത്താറിന്റെ മരണത്തില്‍ ആരോപണവിധേയനായ ചന്തേര പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി അനൂബിനെ സസ്‌പെന്റ്് ചെയ്തു. അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്ഐ അനൂബ് ആണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പിക്കാന്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. അഡീഷണല്‍ എസ്പി നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് എസ്ഐയെ സസ്പെന്റ്് ചെയ്തുകൊണ്ട് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവായത്. അബ്ദുല്‍ സത്താര്‍ ജീവനൊടുക്കാനുള്ള കാരണം എസ്.ഐ പി. അനൂബാണെന്ന ആരോപണങ്ങളും പ്രതിഷേധങ്ങള്‍ക്കും പിന്നാലെ് കാസര്‍കോട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് ചന്തേരയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Tags
Post a Comment
0 Comments