മലപ്പുറം ജില്ലയെ വര്‍ഗീയ വാദികളുടെ കേന്ദ്രമാക്കി ചിത്രീകരിച്ച് ആര്‍.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുഖ്യമന്ത്രിയും സി.പി.എമ്മും സഞ്ചരിക്കുന്നത് സംഘ്പരിവാര്‍ വഴിയിലൂടെയാണ്. ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു പി.ആര്‍ ഏജന്‍സിയുടെ ആവശ്യം കേരളത്തെയും ആഭ്യന്തര വകുപ്പിനെയും മുഖ്യമന്ത്രി ആര്‍ .എസ്.എസിന് അടിയറവ് വച്ചിരിക്കുകയാണെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ആരോപിച്ചു. ഉളിയത്തടുക്ക ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ വന്ന മാര്‍ച്ച് ജില്ലാ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ബാരിക്കേട് വച്ച് പൊലീസ് തടഞ്ഞു. മാര്‍ച്ച് അവസാനിച്ചതിന് ശേഷവും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ റോഡില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. മുസ്ലിം ലീഗ് നേതാക്കളും പൊലീസും ഇടപെട്ടാണ് പ്രവര്‍ത്തകരെ മാറ്റിയത്.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു എ.കെ.എം അഷ്‌റഫ് എം.എല്‍.എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ, മുസ്്‌ലിം ലീഗ് ജില്ലാ ട്രഷര്‍ പി.എം മുനീര്‍ ഹാജി, സെക്രട്ടറി ഹാരിസ് ചുരി, ടി.ഡി കബീര്‍, യുസുഫ് ഉളുവാര്‍, എം.ബി ഷാനവാസ്, ടി.എം ഇഖ്ബാല്‍, മുത്തലിബ് പാറക്കെട്ട്, എം.എ നജീബ്, എ. മുഖ്താര്‍, ഹാരിസ് തായല്‍, ശംസുദ്ദീന്‍ അവിയില്‍, റഹ്മാന്‍ ഗോര്‍ഡന്‍, നൂറുദ്ദീന്‍ ബെളിഞ്ചം, എം.പി നൗഷാദ്, ഹാരിസ് അങ്കകളരി, ബി.എം മുസ്തഫ, സിദ്ധീഖ് സന്തോഷ് നഗര്‍, റഊഫ് ബാവിക്കര, നദീര്‍ കൊത്തിക്കാല്‍, സിദീഖ് ദണ്ഡഗോളി, ഹാരിസ് ബെദിര, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, വി.പി.പി ശുഹൈബ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ത്വാഹ ചേരൂര്‍ സംസാരിച്ചു.
Post a Comment
0 Comments