നീലേശ്വരം: മാവിലാകടപ്പുറത്ത് വള്ളം മറിഞ്ഞ് കാണാതായ പരപ്പനങ്ങാടി സ്വദേശി മുജീബിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് 5.30ഓടെ ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2.30ഓടെയാണ് 37 പേര്‍ കയറിയ ഫൈബര്‍ ബോട് അപകടത്തില്‍പ്പെട്ട് മുങ്ങിയത്. 35 പേരെ വിവിധ ബോട്ടുകളിലായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായിരുന്നു. ഇതില്‍ അബൂബകര്‍ കോയ എന്ന കോയമോന്റെ (58) മൃതദേഹം അന്നു തന്നെ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി തന്നെ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി. മാലിക് ദീനാര്‍ പള്ളിയില്‍ പരിപാലന കര്‍മ്മങ്ങള്‍ നടത്തി പുലര്‍ച്ചെയാണ് വീട്ടിലെത്തിച്ചത്. അതേസമയം കാണാതായ മുജീബിനെ കണ്ടെത്തുന്നതിനായി നാവികസേനയുടെ ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, കപ്പല്‍, ഫിഷറീസിന്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പൊലീസിന്റെ പട്രോള്‍ ബോട്ട് എന്നിവ ഉപയോഗിച്ച് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. തിരച്ചിലില്‍ വലയുടെയും ബോട്ടിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തിയുരന്നു. കോസ്റ്റല്‍ പൊലീസ് സി.ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments