കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6865 രൂപയിലും പവന് 54,920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 5690 രൂപയും പവന് 80 രൂപ ഇടിഞ്ഞ് 45,520 രൂപയുമാണ് നിരക്ക്. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയാണ് വിപണിവില.
കഴിഞ്ഞ മൂന്നു ദിവസത്തിനിടെ പവന് 1400 രൂപയാണ് കൂടിയിരുന്നത്. തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6880 രൂപയിലും പവന് 120 രൂപ കൂടി 55040 രൂപയിലുമാണ് വ്യാപാരം നടന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 5700 രൂപയും പവന് 80 രൂപ കൂടി 45,600 രൂപയുമായിരുന്നു വിപണിവില. തിങ്കളാഴ്ച വെള്ളിനിരക്കും കുതിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് ഒരു രൂപ വര്‍ധിച്ച് 96 രൂപയായാണ് ഉയര്‍ന്നത്.
Post a Comment
0 Comments