കാഞ്ഞങ്ങാട്: മുന്‍ മുഖ്യമന്ത്രി സിഎച്ച് മുഹമ്മദ് കോയയുടെ ചരമദിനമായ സെപ്തംബര്‍ 28ന് കാഞ്ഞങ്കാട് സെമിനാര്‍ സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഒറ്റ തിരഞ്ഞെടുപ്പും ഫെഡറലിസത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന സെമിനാര്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. നിയമവിദഗ്ദനും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. മുഹമ്മദ്ഷാ വിഷയാവതരണം നടത്തും.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് കൊണ്ടുവന്ന് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ നോക്കുന്നു. ജനാധിപത്യത്തെയും ഫെഡറലിസത്തെയും ഇല്ലാതാക്കി ഏകാധിപത്യ രാഷ്ട്രീയസാഹചര്യം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. എല്ലാ നിയന്ത്രണവും തങ്ങളിലേക്കു കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ്പരിവാറിന്റെയും ഗൂഢനീക്കമാണിതെന്നും യൂത്ത് ലീഗ് പ്രസ്താവിച്ചു.
യോഗത്തില്‍ പ്രസിഡന്റ്് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, എംബി ഷാനവാസ്, എംഎ നജീബ്, എ. മുഖ്താര്‍, ഷംസുദ്ദീന്‍ ആവിയില്‍, എംപി നൗഷാദ്, നദീര്‍ കൊത്തിക്കാല്‍, റമീസ് ആറങ്ങാടി, വിപിപി ഷുഹൈബ്, ഹാരിസ് ബദരിയ്യ നഗര്‍, യൂനുസ് വടകരമുക്ക് പ്രസംഗിച്ചു.
Post a Comment
0 Comments