മംഗളൂരു: ദേശീയപാതയില്‍ ബി.എം.ഡബ്ല്യു കാര്‍ തീപ്പിടിച്ച് പൂര്‍ണമായും കത്തിനശിച്ചു. പുക ഉയരുന്നത് കണ്ടയുടന്‍ കാറില്‍ നിന്ന് ഇറങ്ങിയതിനാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഡയാറില്‍ സഹ്യാദ്രി കോളജിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തീ പെട്ടെന്ന് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇതോടെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. സംഭവസ്ഥലത്തേക്ക് അഗ്നിശമന സേന എത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചതിനാല്‍ കാര്യമായ നഷ്ടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. ഈമാസം ഇത് രണ്ടാം തവണയാണ് ബിഎംഡബ്ല്യു കാറിന് തീപ്പിടിക്കുന്നത്. നേരത്തെ സെപ്റ്റംബര്‍ അഞ്ചിന് സൂറത് കലില്‍ സമാനമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ കത്തി നശിച്ചിരുന്നു. തീപ്പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ഡല്‍ഹി രജിസ്ട്രേഷനിലുള്ളതാണ് കാര്‍. സംഭവസ്ഥലത്ത് നിരവധി ആളുകള്‍ തടിച്ചുകൂടിയിരുന്നു.
Post a Comment
0 Comments