Type Here to Get Search Results !

Bottom Ad

സിറ്റിഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് 'ബീ ദ ജുവല്‍' കാമ്പയിന് തുടക്കം


കാസര്‍കോട്: കേരളാ കര്‍ണാടക സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ സിറ്റിഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് അവതരിപ്പിക്കുന്ന 'ബീ ദു ജുവല്‍' കാമ്പയിനു തുടക്കമായി. സിറ്റിഗോള്‍ഡിന്റെ കാസര്‍കോട് ഷോറൂമില്‍ പ്രമുഖ സിനിമാതാരം അദിതി രവിയാണ് കാമ്പയിന്‍ ലോഞ്ചിംഗ് നിര്‍വഹിച്ചത്. കാമ്പയിന്റെ ഭാഗമായുള്ള എക്‌സിബിഷന്‍ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു. തുടര്‍ന്ന് പുതിയ ഡിസൈനിലുള്ള ആഭരണങ്ങളുടെ ലോഞ്ചിംഗ് സിറ്റിഗോള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഓള്‍ ഇന്ത്യാ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് തല്‍ഹയെ ചടങ്ങില്‍ ആദരിച്ചു.

ഡയമണ്ട്, പോള്‍കി, ആന്റീക് എന്നിവയുള്‍പ്പെടെ പ്രീമിയം ആഭരണങ്ങളുടെ വന്‍ കളക്ഷനാണ് എക്‌സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ഡിസൈനുകള്‍ കാണാനും പര്‍ച്ചേസ് ചെയ്യാനുമുള്ള മികച്ച അവസരമാണിത്.

പരിപാടിയില്‍ സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എ അബ്ദുല്‍ കരീം, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നൗഷാദ് സി.എ, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഓപറേഷന്‍സ് ഡയറക്ടര്‍ സിറ്റിഗോള്‍ഡ് ആന്റ്് ഡയമണ്ട്‌സ്, ഫൗണ്ടര്‍ സി.ഇ.ഒ കെവാ ബോക്‌സ് മുഹമ്മദ് ദില്‍ഷാദ്, സൈറ്റിഗോള്‍ഡ് ആന്റ്് ഡയമണ്ട്‌സ് ബ്രാഞ്ച് മാനേജര്‍ താംജീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സാമൂഹിക സാംസ്‌കാരിക ബിസിനസ് മേഖലകളിലെ നിരവധി പ്രമുഖരും പരിപാടിയില്‍ പങ്കെടുത്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad