Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് ഒരു കൂട്ടിക്കു കൂടി എച്ച്1 എന്‍1; ഒമ്പതു പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സ എ വിഭാഗത്തില്‍പ്പെട്ട പനി


കാസര്‍കോട്: ജില്ലയില്‍ ഒരു കൂട്ടിക്കു കൂടി എച്ച്1 എന്‍1 സ്ഥിരീകരിച്ചു. പടന്നക്കാട് കാര്‍ഷിക കോളജില്‍ മുപ്പതോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിള്‍ ശേഖരണത്തില്‍ ഒമ്പതു പേര്‍ക്ക് ഇന്‍ഫ്‌ളുവന്‍സാ എ വിഭാഗത്തില്‍പ്പെട്ട പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് 1എന്‍ 1, എച്ച് 3 എന്‍ 2 എന്നീ വിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് പനിക്ക് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരു കുട്ടിക്ക് കൂടി എച്ച് 1 എന്‍1 ഉണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. പനി ബാധിച്ച് ആശുപത്രിയെ സമീപിക്കുന്ന രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും സ്വയം ചികിത്സ നടത്താതെ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചികിത്സ ഉറപ്പാക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ ഏ വി രാംദാസ് അറിയിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad