Type Here to Get Search Results !

Bottom Ad

മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ ആസ്ഥാന മന്ദിരം സ്ഥലം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി; നവംബറില്‍ നിര്‍മാണം തുടങ്ങും


കാസര്‍കോട്: മുസ്‌ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിനായി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ ബസ് സ്റ്റാന്റിന് സമീപം മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി വിലയ്ക്ക് വാങ്ങിയ 33.5 സെന്റ് സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ജില്ലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ ചിരകാല സ്വപ്‌നമായ ആധുനിക സൗകര്യങ്ങളോടെയുള്ള ആസ്ഥാന മന്ദിരത്തിനായി വാങ്ങിയ സ്ഥലം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്.

ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, അബ്ദുല്‍ റഹ്മാന്‍ വണ്‍ഫോര്‍, യഹ്യ തളങ്കര, ടി.സി.എ റഹ്മാന്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, ഹനീഫ മരവയല്‍, അബ്ദുല്‍ റഹിം സുല്‍ത്താന്‍ ഗോള്‍ഡ്, ഹനീഫ നെല്ലിക്കുന്ന് സംബന്ധിച്ചു. ആസ്ഥാന മന്ദിര നിര്‍മാണം 2024 നവംബര്‍ മാസത്തില്‍ ആരംഭിക്കുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad