കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ചരിത്രനേട്ടം. നിലവിലുള്ള കോളജ് യൂണിയനുകള്‍ നിലനിര്‍ത്തിയതോടൊപ്പം മറ്റനേകം കോളജുകളില്‍ ശക്തമായ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു. കാസര്‍കോട് ഗവ. കോളജില്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, യു.യു.സി, ജോയിന്റ് സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എന്നീ അഞ്ച് മേജര്‍ പോസ്റ്റുകളുള്‍പ്പടെ പതിനാലു സീറ്റുകള്‍ നേടിയാണ് മൂന്നാമതും വിജയിച്ചത്. ചരിത്രത്തിലാധ്യമായാണ് കോളജില്‍ എം.എസ്.എഫ് മുന്നണി ഹാട്രിക് നേട്ടം കരസ്ഥമാക്കുന്നത്.
മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ. കോളജില്‍ 44 വര്‍ഷത്തെ ചരിത്രത്തിലാധ്യമായി എം.എസ്.എഫ് മുന്നണി ഭരണം നേടി. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, യു.യു.സി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എന്നീ മേജര്‍ പോസ്റ്റുകളടക്കം ആറ് സീറ്റുകളില്‍ വിജയിച്ചാണ് ആദ്യ ഭരണത്തിന് തുടക്കമിട്ടത്. പടന്നക്കാട് സി.കെ നായര്‍ മാനേജ്‌മെന്റ് കോളജില്‍ എട്ടില്‍ എട്ട് സീറ്റുകളും നേടിയാണ് മൂന്നാമതും ഭരണം നിലനിര്‍ത്തിയത്. സമാനമായി പെരിയ അംബേദ്ക്കര്‍ കോളജിലും എട്ടില്‍ എട്ട് സീറ്റുകള്‍ നേടി മൂന്നാമതും എം.എസ്.എഫ് മുന്നണി അമരത്തെത്തി.
എം.എസ്.എഫ് ഒറ്റക്ക് മത്സരിച്ച പടന്ന ഷറഫ് കോളജില്‍ എട്ടില്‍ എട്ടു സീറ്റുകളിലും വിജയിച്ച് തുടര്‍ച്ചയായി 24-ാം തവണയും ഭരണം നിലനിര്‍ത്തി. ഉദുമ ഗവ. കോളജില്‍ പി.ജി റെപ്രസന്റേറ്റീവ്, തേര്‍ഡ് ഇയര്‍ റെപ്രസന്റേറ്റീവ്, ഇംഗ്ലീഷ് അസോസിയേഷന്‍ എന്നീ സീറ്റുകളില്‍ വിജയിച്ചു. കാഞ്ഞങ്ങാട് നെഹ്റു എയ്ഡഡ് കോളജില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം എം.എസ്.എഫ് മുന്നണിയുടെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, മാത്ത്‌സ്, പോളിമര്‍ കെമിസ്ട്രി, പ്ലാന്റ് സയന്‍സ്, എക്കണോമിക്‌സ്, കൊമേഴ്‌സ് എന്നീ അസോസിയേഷനുകളും പി.ജി റെപ്രസന്റേറ്റീവും മുന്നണി നേടി. കുമ്പള ഐ.എച്ച്.ആര്‍.ഡിയില്‍ ബി.എ ഇംഗ്ലീഷ്, ഫസ്റ്റ് ഇയര്‍ റെപ്രസന്റേറ്റീവ് സീറ്റുകളില്‍ മിന്നുംവിജയം നേടി.
Post a Comment
0 Comments