കോളിയടുക്കം: സെക്രട്ടറി അടക്കമുള്ള നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് കാരണം തദ്ദേശ സ്ഥാപനങ്ങളില്‍ ഗുരുതരമായ ഭരണപ്രതിസന്ധി നേരിടുകയാണെന്നും അടിയന്തിരമായി ഒഴിവുകള്‍ നികത്തി ഭരണപ്രതിസന്ധി ഒഴിവാക്കണമെന്നും എല്‍ജിഎംഎല്‍ സംസ്ഥാന സെക്രട്ടറിയും ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റുമായ സുഫൈജ അബൂബക്കര്‍ ആവശ്യപ്പെട്ടു. ചെമ്മനാട് പഞ്ചായത്തില്‍ പതിനൊന്നു ജീവനക്കാര്‍ വേണ്ടിടത്ത് രണ്ടുപേര്‍ മാത്രമാണുള്ളത്.
സെക്രട്ടറി അടക്കമുള്ള പ്രധാന തസ്തികകളില്‍ ജീവനക്കാരില്ലാത്തത് പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും താളം തെറ്റിയിരിക്കുകയാണ്. പഞ്ചായത്തില്‍ സേവനങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും നിലവിലുള്ള തസ്തികകള്‍ തന്നെ അപര്യാപ്തമായ സാഹചര്യത്തിലുമാണ് പ്രധാന തസ്തികകള്‍ പോലും ഒഴിഞ്ഞുകിടക്കുന്നത്. ഇതുമൂലം പഞ്ചായത്തിന്റെ പല പദ്ധതികളും പാതി വഴിയിലായിരിക്കുകയാണ്. അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഫൈജ അബൂബക്കര്‍ പറഞ്ഞു.
Post a Comment
0 Comments