മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ ഗുരുതരവിമർശനങ്ങൾ നടത്തിയതിനു പിന്നാലെ പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയ ഫ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിൻ്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ലീഡര്‍ ശ്രീ. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മറ്റിയുടെ പേരിലാണ് ഈ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.
'വിരട്ടലും വിലപേശലും വേണ്ട, ഇത് പാർട്ടി വേറെയാണ്'; അന്‍വറിന് താക്കീതുമായി വീടിനുമുന്നിൽ ഫ്‌ളക്‌സ് ബോർഡ്
11:44:00
0
മലപ്പുറം: മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കുമെതിരെ ഗുരുതരവിമർശനങ്ങൾ നടത്തിയതിനു പിന്നാലെ പി.വി അൻവറിന് താക്കീതുമായി ഫ്ലക്സ് ബോർഡുകൾ. പി. വി അൻവര്‍ എംഎല്‍എയുടെ വീടിന് മുന്നിലാണ് സിപിഎം ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാർട്ടി വേറെയാണ് എന്ന് എഴുതിയ ഫ്ലക്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റേയും ചിത്രങ്ങളാണ് ഉള്ളത്. സിപിഐഎം ഒതായി ബ്രാഞ്ചിൻ്റെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചത്. അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. ലീഡര്‍ ശ്രീ. കെ കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മറ്റിയുടെ പേരിലാണ് ഈ ഫ്ലക്സ് ബോര്‍ഡ് ഉയര്‍ന്നത്.
Tags
Post a Comment
0 Comments