മേല്‍പറമ്പ്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടെ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശി മുഹമ്മദ് റിയാസിനെ (36) കണ്ടെത്താന്‍ നാവികസേന തിരച്ചില്‍ തുടരുന്നു. ഇന്ത്യന്‍ നാവിക സേനയുടെ സ്‌കൂബ ഡൈവിംഗ് സംഘമാണ് തിരച്ചിലില്‍ നടത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ പട്രോള്‍ ബോട്ട് രാവിലെ കീഴുര്‍ അഴിമുഖത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് തിരച്ചില്‍ ആരംഭിച്ചു. തിരച്ചില്‍ നടത്തുന്നതിലേക്കു കണ്ണൂര്‍ ജില്ലയിലെ ഫിഷറിസിന്റെ പട്രോള്‍ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് തിരച്ചില്‍ നടത്തി.
ഇതു കൂടാതെ പട്രോള്‍ ബോട്ടുകളും തിരച്ചിലിനായി രംഗത്തുണ്ട്. കാസര്‍കോട്ട് നിന്നുള്ള പട്രോള്‍ ബോട് രാവിലെ കീഴൂരില്‍ നിന്നും പുറപ്പെട്ട് നീലേശ്വരം ഭാഗം വരെ ഇതുവരെ തിരച്ചില്‍ നടത്തി. കണ്ണൂരിലെ പട്രോള്‍ ബോട് എഴിമലയില്‍ നിന്നും പുറപ്പെട്ട് തലശേരി ഭാഗത്ത് എത്തിയിട്ടുണ്ട്. ഓരോയിടത്തും ഉള്ള ബോടുകളിലേക്കും മീന്‍പിടുത്ത തൊഴിലാളികള്‍ക്കും വയര്‍ലെസ് വഴി തിരച്ചില്‍ സംബന്ധിച്ച നിര്‍ദേശം നല്‍കുന്നുണ്ട്. ശക്തമായ അടിത്തട്ടിലെ അടിയൊഴുക്ക് തിരച്ചിലിനെ ബാധിക്കുന്നുണ്ടെങ്കിലും നാവിക സേനയുടെ സഹായത്തോടെ തിരച്ചില്‍ കൂടുതല്‍ ശാസ്ത്രീയമായി നടത്താനാകുമെന്നാണ് പ്രതീക്ഷ.
Post a Comment
0 Comments