Type Here to Get Search Results !

Bottom Ad

സൗദിയില്‍ ഇനി പഴകിയ വിന്റോ എ.സികള്‍ വേണ്ട; പുതിയവ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി അധികൃതര്‍


റിയാദ്: സൗദിയിൽ പഴയ വിന്റോ എ.സികൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നിർദ്ദേശം. വൈദ്യുതി ഉപയോഗം കൂടിയ പഴയ എയർ കണ്ടീഷണറുകൾ മാറ്റാനാണ് നിർദ്ദേശം. ഇതിന് പകരമായി വൈദ്യുതി ഉപയോഗം കുറഞ്ഞ പുതിയ എ.സികൾ സ്ഥാപിക്കണം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് സൗദി ഊർജ്ജ കാര്യക്ഷമതാ കേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ ഏഴ് പ്രധാന നഗരങ്ങളിൽ പദ്ധതി നടപ്പിലാക്കി. ജിദ്ദ, റിയാദ്, ദമ്മാം, ഖോബർ, മക്ക, മദീന തുടങ്ങിയ നഗരങ്ങളിലാണ് നടപ്പിലാക്കിയത്. ഇന്ന് മുതൽ സൗദിയിലെ മുഴുവൻ ഭാഗങ്ങളിലും പദ്ധതി നടപ്പിലാക്കാനാണ് നിർദ്ദേശം. 

പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പുതിയ എ.സിക്ക് 1000 റിയാലിന്റെ കിഴിവ് ലഭിക്കും. അതോടൊപ്പം ഡെലിവറി, ഇൻസ്റ്റാളേഷൻ എന്നിവ സൗജന്യമായിരിക്കും. 5000ത്തിലധികം ചില്ലറ വ്യാപാരികളുടെയും, 350 ലേറെ വൻകിട ഷോറൂമുകളുടെയും, നാല് സൗദി ഫാക്ടറികളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സൗദി തിരിച്ചറിയൽ കാർഡുപയോഗിച്ചും, പദ്ധതിയുടെ ഭാഗമായ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് വഴിയും പദ്ധതിയുടെ ഭാഗമാകാം. 125000 സൗദി പൗരന്മാർ ഇത് വരെ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. സൗദി പൗരന്മാരെ വൈദ്യുതി ഉപഭോഗം കുറക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെയും, ദേശീയ വ്യവസായം വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad