Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം കുറച്ചു; പ്രതിഷേധം ശക്തം


കാസര്‍കോട്: റെയില്‍വെ സ്റ്റേഷന്റെ വരുമാനം കുറച്ചു കാണിച്ച് സൗകര്യങ്ങള്‍ പരിമിതപ്പെടുത്താന്‍ ആസൂത്രിത നീക്കം. ഒരേസമയം രണ്ട് ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ ഒന്നായി കുറച്ചു. തല്‍സമയ ടിക്കറ്റുകള്‍ നല്‍കാനും റിസര്‍വേഷനുമായി ഒരു കൗണ്ടര്‍ മതിയെന്നതാണ് പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം. ഇപ്രകാരം ഒരു ടിക്കറ്റ് കൗണ്ടര്‍ മാത്രമാണ് ഇപ്പോള്‍ മുഴുസമയവും പ്രവര്‍ത്തിക്കുന്നത്.

രാവിലെ തല്‍ക്കാല്‍ ടിക്കറ്റുകള്‍ നല്‍കാന്‍ മാത്രമാണിപ്പോള്‍ രണ്ടാമത്തെ ടിക്കറ്റ് കൗണ്ടര്‍ പ്രയോജനപ്പെടുത്തുന്നത്. ഇപ്പോള്‍ ടിക്കറ്റ് റിസര്‍വേഷനും സീസണ്‍ ടിക്കറ്റുകള്‍ നല്‍കുന്നതും സാധാരണ യാത്രാ ടിക്കറ്റുകള്‍ നല്‍കുന്നതും ഒറ്റകൗണ്ടറിലൂടെ മാത്രം. തല്‍സമയ യാത്രാ ടിക്കറ്റുകള്‍ക്ക് എ.ടി.വി.എം മെഷീനുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദ്ദേശം. റെയില്‍വെയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ അടിസ്ഥാനത്തിലാണ് റെയില്‍വെ സ്റ്റേഷനകത്ത് ടിക്കറ്റ് നല്‍കാനുള്ള എ.ടി.വി.എം മെഷീനുകള്‍ നല്‍കുന്നത്. 

കാഞ്ഞങ്ങാട് സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനടുത്തായി ഇപ്പോള്‍ രണ്ടു എ.ടി.വി.എം മെഷീനുകളുണ്ട്. രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലും എ.ടി.വി.എം സ്ഥാപിച്ച് ടിക്കറ്റുകള്‍ നല്‍കാനാണ് ഇപ്പോഴത്തെ നീക്കം. കമ്മീഷന്‍ ഏജന്റുമാരെ കിട്ടുന്ന മുറക്ക് കൂടുതല്‍ പേരെ നിശ്ചയിച്ച് യാത്രാ ടിക്കറ്റുകള്‍ പൂര്‍ണമായി എ.ടി.വി.എം മുഖേനയാക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad