Type Here to Get Search Results !

Bottom Ad

ജില്ലാ മുസ്്‌ലിം ലീഗ് ലീഡേഴ്‌സ് കോണ്‍ക്ലേവ്; ജനങ്ങള്‍ വെറുത്ത ഇടതു ഭരണം ജനങ്ങള്‍ക്ക് ഭാരം: കുഞ്ഞാലിക്കുട്ടി


കാസര്‍കോട്: മോദി ഭരണത്തെ വെല്ലുന്ന വിധം ജനദ്രോഹനയങ്ങള്‍ അടിച്ചേല്‍പിക്കുന്ന ഇടതുഭരണം ജനങ്ങള്‍ വെറുത്ത ഭരണമാണെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഇടതു സര്‍ക്കാരിന്റെ ഫാസിസ്റ്റ് പ്രീണന നയങ്ങളും ന്യൂനപക്ഷ വിരുദ്ധ ചെയ്തികളും പ്രതിപക്ഷം കേരള ജനതക്ക് മുമ്പാകെ അക്കമിട്ട് നിരത്തിയിട്ടുള്ളതാണ്. അതിനെയെല്ലാം ന്യായീകരിച്ചവര്‍ തന്നെ ഇപ്പോള്‍ എല്ലാം വിളിച്ചുപറയുന്നു. ബി.ജെ.പിയുമായി ഉണ്ടാക്കിയ അന്തര്‍ധാരകളും ധാരണകളും അവര്‍ തന്നെ ഏറ്റ് പറയുന്നു. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ബി.ജെ.പിക്ക് ലോകസഭാ എം.പിയെ വിജയിപ്പിക്കാന്‍ ഒത്താശ ചെയ്യുകയും അതിനായി തൃശൂര്‍ പൂരം അലങ്കോലമാക്കുകയും ചെയ്തതായി ഇടത് സര്‍ക്കാരിലെ ഘടകകക്ഷികള്‍ പോലും ആരോപിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തദ്ദേശഭരണ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ വെറുത്ത ഭരണത്തിനെതിരെ മുസ്്‌ലിം ലീഗും യു.ഡി.എഫും ജനകീയ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, സെക്രട്ടറി പാറക്കല്‍ അബ്ദുള്ള പ്രസംഗിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, പി.എം മുനീര്‍ ഹാജി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.കെ ശറഫുദ്ധീന്‍, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, ടി.എ മൂസ, അബ്ദുല്‍ റഹ്മാന്‍ വണ്‍ ഫോര്‍, എ.ജി.സി ബഷീര്‍, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ റഹ്മാന്‍, കെ. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്,

പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, ടി.എം ഇഖ്ബാല്‍, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീന്‍, സത്താര്‍ വടക്കുമ്പാട്, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, ബീഫാത്തിമ ഇബ്രാഹിം, കെ.പി മുഹമ്മദ് അഷ്‌റഫ്, ശരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഹംസ തൊട്ടി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, ഖാലിദ് ബിലാല്‍ പാഷ, ഖാദര്‍ അണങ്കൂര്‍, ഖാലിദ് പട്‌ല, പി.പി നസീമ കൊളവയല്‍, മുംതാസ് സമീറ, ഷാഹിന സലീം, കലാഭവന്‍ രാജു, രമേശന്‍ മുതലപ്പാറ, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, സി. മുഹമ്മദ് കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം പാലാട്ട്, അഡ്വ. എം.ടി.പി കരീം, അബ്ബാസ് ബീഗം, വി.കെ ബാവ, മുജീബ് കമ്പാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad