കാസര്‍കോട്: കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം ഉയര്‍ന്നുവന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നാളെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാര്‍ത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വര്‍ണക്കടത്ത്, തട്ടികൊണ്ടു പോകല്‍, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നതാണ് കണ്ടുവരുന്നത്. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
മുഖ്യമന്ത്രിയും ക്രിമിനല്‍ പൊലീസും ഉള്‍പ്പെട്ട മാഫിയ സംഘത്തിനെതിരെ മുസ്്‌ലിം യൂത്ത് ലീഗ് മാര്‍ച്ച് നാളെ
18:12:00
0
കാസര്‍കോട്: കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം ഉയര്‍ന്നുവന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് നാളെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാര്‍ത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വര്‍ണക്കടത്ത്, തട്ടികൊണ്ടു പോകല്‍, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നതാണ് കണ്ടുവരുന്നത്. യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തുന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും.
Tags
Post a Comment
0 Comments