കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിക്ക് 42 വര്‍ഷം തടവും 3,10,000 രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും ഒരുമാസവും അധികതടവിനും ശിക്ഷ വിധിച്ചു. മിടിക്കൈയിലെ എബിന്‍ ജോസഫ് പവിത്ര (30)നെതിരെയാണ് ഹോസ്ദുര്‍ഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് പി.എം സുരേഷാണ് ശിക്ഷ വിധിച്ചത്.
2022 ഫെബ്രുവരി മാസം മുതല്‍ 2023 ഫെബ്രുവരി മാസം വരെയുള്ള പല ദിവസങ്ങളില്‍ പ്രതി വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവച്ച് സ്നേഹം നടിച്ച് പതിനാറു വയസുള്ള പെണ്‍കുട്ടിയെ പ്രതി താമസിച്ചുവരുന്ന വാടക ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാ നിയമം506 (1) പ്രകാരം രണ്ടു വര്‍ഷം സാധാരണ തടവും 10,000രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവും 376(3) പ്രകാരം 20 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവും പോക്സോ ആക്ട് പ്രകാരം 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ ആറുമാസവുമാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസിന്റെ ആദ്യ അന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസായ കെ.പി ശ്രീഹരിയും അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്ന കെ. പ്രേംസദനാണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ ഗംഗാധരന്‍ ഹാജരായി.
Post a Comment
0 Comments