ചട്ടഞ്ചാല്‍: ഉത്തരകേരളത്തിലെ മതഭൗതിക വൈജഞാനിക വിപ്ലവത്തിന്റെ ചാലകശക്തിയായിരുന്നു ഖാസി സിഎം ഉസ്താദെന്ന് സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍ മാസ്തികുണ്ട്. വിദ്യാഭ്യാസപരമായി സമുദായം പിന്നോക്കം പോയിരുന്ന കാലത്താണ് സമൂഹത്തിലെ ഉദാരമതികളായ വ്യകതികളുടെ സഹായം കൊണ്ട് ജാമിഅ സഅദിയ,എം ഐസി തുടങ്ങിയ സ്ഥാപനങ്ങള്‍ ഉസ്താദ് പടുത്തുയത്തിയത്.അങ്ങനെയുള്ള ഒരു പണ്ടിതനെയാണ് ഇരുട്ടിന്റെ ശക്തികള്‍ ഉസ്താദിനെ ഇല്ലായ്മ ചെയ്തത്.കൊല്ലപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉസ്താദിന്റെ ഘാതകരെ നിമത്തിന്റെ മുന്നില്‍ കൊണ്ട് വരിന്ന കാര്യത്തില്‍ അധികാരി വര്‍ഗവും നിയമസംവിധാനങ്ങളും പരാജയപ്പെട്ടുവെന്ന് തങ്ങള്‍ ആരോപിച്ചു.
എംഐസി ചട്ടഞ്ചാല്‍ മേഖല കമ്മിറ്റി മുണ്ടോള്‍ നൂറുല്‍ ഹുദാ മദ്രസാ അംഗണത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉodഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍, സയ്യിദ് അലി അസ്‌ക്കര്‍ തങ്ങള്‍ പ്രാര്‍Lന നടത്തി. പ്രസിഡന്റ് ടി.ഡി അബ്ദുല്ല ദാരിമി തെക്കില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ കണ്ണമ്പള്ളി സ്വാഗതം പറഞ്ഞു.
ജാബിര്‍ ഹുദവി അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് റഫീഖ് ദാരിമി, എംഐസി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹുസൈനാര്‍ തെക്കില്‍, അബ്ബാസ് ഹാജി കുന്നില്‍, ബിയു അബ്ദുല്‍ റഹിമാന്‍ ഹാജി, എസ്‌വൈഎസ് ഉദുമ മേഖലാ ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, സമസ്ത മദ്രസാ മാനേജ്‌മെന്റ് ചട്ടഞ്ചാല്‍ റൈഞ്ച് ജനറല്‍ സെക്രട്ടറി സമീര്‍ മാസ്റ്റര്‍ തെക്കില്‍, മണ്യം ഇബ്രാഹിം ഹാജി, ശാഫി കൊക്കടം, ശരീഫ് മീത്തില്‍, അസീസ് മുണ്ടോള്‍, മൊയ്തു തൈര, അഹമ്മദ് മല്ലം, സലാം അസ്‌നവി മൂടംബയല്‍, പിസി നസീര്‍, നാസര്‍ മാഹിനബാദ് സംബന്ധിച്ചു.
Post a Comment
0 Comments