ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഒഴിവാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇലക്ട്രിക് വാഹന വിപണിക്ക് സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ആവശ്യകത വര്‍ദ്ധിച്ചതോടെ ഉത്പാദന ചെലവ് കുറഞ്ഞതിനാലാണ് തീരുമാനമെന്ന് നിതിന്‍ ഗഡ്കരി പറയുന്നു.
ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിതിന്‍ ഗഡ്കരി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കിയിരുന്ന സബ്‌സിഡി ഒഴിവാക്കുന്നതിനെ കുറിച്ച് വ്യക്തമാക്കിയത്. ഉത്പാദനം വര്‍ദ്ധിച്ചതോടെ ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് അനാവശ്യമാണെന്നും ഗഡ്കരി പ്രതികരിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ഉത്പാദന ചെലവ് കുറഞ്ഞു. ഇതിനാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്നും നിതിന്‍ ഗഡ്കരി അറിയിക്കുന്നു. നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി.
Post a Comment
0 Comments