കാസര്‍കോട്: ചെമ്മനാട് സ്വദേശിയായ മുഹമ്മദ് റിയാസിനെ കടലില്‍ കാണാതായിട്ട് അഞ്ചു ദിവസം പിന്നിടുമ്പോഴും റിയാസിനെ കണ്ടെത്താനാവാത്തതില്‍ സര്‍ക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍. മുഹമ്മദ് റിയാസിനെ കാണാതായത് മുതല്‍ ഇതു വരെയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അപകടകരമായ മൗനസമീപനമായിരുന്നു കാണാന്‍ സാധിച്ചതെന്നും കഴിഞ്ഞ ദിവസം നാട്ടുകാരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ശേഷമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പേരിനെങ്കിലും ചില നടപടികള്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യജീവന് വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധം നടത്തേണ്ടിവന്നു എന്നത് തന്നെയാണ് ഈ വിഷയത്തിലെ സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയമായി കണക്കാക്കുന്നത്. പ്രതിഷേധം ഉണ്ടായാല്‍ മാത്രമേ ഉണര്‍ന്ന് പ്രവര്‍ത്തിക്കകയുള്ളൂ എന്ന സര്‍ക്കാര്‍ പ്രവണത തീര്‍ത്തും അപലപനീയമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
'സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചെന്ന് പറയുമ്പോഴും ന്യുതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഇപ്പോഴും തയാറായിട്ടില്ല. ഒരാള്‍ കടലില്‍പെട്ട് മരണപ്പെടുകയാണെങ്കില്‍ രണ്ടു ദിവസത്തിന് ശേഷം അയാളുടെ മൃതദേഹം വെള്ളത്തില്‍ ഉയര്‍ന്നു വരാനുള്ള സാധ്യതകളുണ്ട്. ഈസാഹചര്യത്തില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് മൃതദേഹം കണ്ടെത്താന്‍ ഇതുവരെ സര്‍ക്കാര്‍ ചിന്തിച്ചിട്ട് പോലുമില്ല. അര്‍ജുന് വേണ്ടി തിരച്ചില്‍ നടത്തിയ ഈശ്വര്‍ മല്‍പ്പെയെ സംഭവസ്ഥലത്തിക്കാന്‍ റിയാസിനെ കാണാതായി അഞ്ചു ദിവസങ്ങള്‍ വേണ്ടി വന്നു എന്നതും കൂടുതല്‍ തിരച്ചലിനായി നേവി സംഘത്തെ ആറാം ദിവസത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ നടന്നതും മഞ്ചേശ്വേരം എംഎല്‍എയായ എകെഎം അഷ്റഫിന്റെ ഇടപെടലാണ്. ഇത്തരത്തിലൊരു ഘട്ടത്തില്‍ രാഷ്ട്രീയമായ വാദഗതികള്‍ പറയാന്‍ ആഗ്രഹിച്ചിരുന്നല്ലെങ്കിലും റിയാസ് വിഷയത്തില്‍ സര്‍ക്കാര്‍ സമീപനം തീര്‍ത്തും പ്രതിഷേധാര്‍ഹമാണ്- അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments