കാസര്‍കോട്: ബദിയടുക്കയില്‍ നിന്ന് വിദ്യാഗിരി, മുനിയൂര്‍, കുമ്പഡാജെ, ഏത്തക്കടുക്ക തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ ഈ പ്രദേശ വാസികളായ നാട്ടുകാര്‍ ദുരിതം അനുഭവിക്കുന്നു. ദിനേന നൂറുകണക്കിന് വിദ്യാര്‍ഥികളും രോഗികളും ബസ് ഇല്ലാത്തതിനാല്‍ കൂടുതല്‍ പണം നല്കി ടാക്സികളിലാണ് സഞ്ചരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് എത്രയും പെട്ടെന്ന് യാത്രാ പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് ബദിയടുക്ക 8,9 വാര്‍ഡ് സംയുക്ത യോഗം ആവശ്യപ്പെട്ടു.
വാര്‍ഡ് കണ്വന്ഷന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫസല്‍ കുഞ്ഞി കന്യാന അധ്യക്ഷത വഹിച്ചു. മാഹിന്‍ കേളോട്ട്, അന്‍വര്‍ ഓസോണ്‍, അബ്ദല്ല ചാലക്കര, എം.എസ് മൊയ്തീന്, ഹമീദ് കൊഞ്ചി, ഹനീഫ് കന്യാന, ലത്തീഫ് കന്യാന, സൂപ്പി ഹാജി കുണ്ടപ്പാടി, കാലിദ്, മൂസക്കുഞ്ഞി, എം.ബി മുഹമ്മദ്, നിസാര്‍ ചെന്നാക്കട്ട സംസാരിച്ചു. ഈ ആവശ്യമുന്നയിച്ച് കാസര്‍കോട് എം.എല്‍.എക്ക് നിവേദനവും നല്കി.
Post a Comment
0 Comments