Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ട കൊലപാതക കേസില്‍ 24 പ്രതികളെയും ചോദ്യം ചെയ്തു


പെരിയ: പെരിയ ഇരട്ട കൊലക്കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യല്‍ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കല്ല്യോട്ടൊ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നി വരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനടക്കമുള്ള 24 പ്രതികളുടെ ചോദ്യം ചെയ്യലാണ് പൂര്‍ത്തിയായിരിക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ 1,500ഓളം ചോദ്യങ്ങളാണ് കോടതി പ്രതികളോട് ചോദിച്ചത്. കേസില്‍ പ്രതിഭാഗത്തിന്റെ സാക്ഷികളോ രേഖകളോ ഉണ്ടെങ്കില്‍ ഈമാസം 20ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

2019 ഫെബ്രുവരി 17ന് രാത്രിയാണ് നാടിനെ നടുക്കി പെരിയ സംഭവം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനങ്ങളില്‍ പിന്തുടര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി യേറ്റംഗമായ കെ.വി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനടക്കം 24 പ്രതികളാണുള്ളത്. പ്രതികളില്‍ 11 പേര്‍ 2019 ഫെബ്രുവരി 22 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad