Type Here to Get Search Results !

Bottom Ad

ഒരു ഫോണ്‍ ചെയ്താല്‍ നിലമ്പൂരിലെ എല്‍ഡി.എഫ് പഞ്ചായത്തുകള്‍ താഴെ വീഴും: പി.വി അന്‍വര്‍


നിലമ്പൂർ: നിലമ്പൂരിലെ പി.വി അൻവർ എംഎൽഎയുടെ പൊതുയോ​ഗത്തിൻ്റെ ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പൊതുയോഗത്തിൽ 50 കസേരകളിടുമെന്ന് പി.വി അൻവർ പറഞ്ഞു. 'താൻ വിളിച്ചാൽ ആയിരക്കണക്കിന് സഖാക്കൾ വരും, അങ്ങനെ വിളിക്കാൻ സമയമായിട്ടില്ലെന്നും ഒരു ഫോൺ ചെയ്താൽ നിലമ്പൂരിലെ LDF പഞ്ചായത്തുകൾ താഴെ വീഴുമെന്നും' അൻവർ കൂട്ടിച്ചേർത്തു.

യോ​ഗം ഒന്നര മണിക്കൂർ നീണ്ടുനിൽക്കാനാണ് സാധ്യത. മാമി തിരോധാനവുമായി ബന്ധപ്പെട്ട് നാളെ മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറം ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി വരും ദിവസങ്ങളിൽ പൊതുസമ്മേളനം നടത്താനാണ് അൻവർ തീരുമാനിച്ചിട്ടുള്ളത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad