Type Here to Get Search Results !

Bottom Ad

മധൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതി; യു.ഡി.എഫ് ഉപവാസ സമരം സംഘടിപ്പിച്ചു


കാസര്‍കോട്: മധൂര്‍ ഗ്രാമപഞ്ചായത്തില്‍ വോട്ടര്‍ പട്ടിക അച്ചടതിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വിറ്റതിലും കുടിവെള്ളം വിതരണം ചെയ്തതിലും സ്ട്രീറ്റ് ലൈറ്റ് പദ്ധതിയിലും ലൈഫ് ഭവനപദ്ധതിയില്‍ മുന്‍ഗണനാ ലിസ്റ്റ് അട്ടിമറിച്ചതിലും ബി.ജെ.പി ഭരണ സമിതിക്കെതിരെ നടത്തിയ അഴിമതിയില്‍ ഉന്നതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് യു.ഡി.എഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസ സമരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി കെ. നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. മാഹിന്‍ കേളോട്ട്, രാജീവന്‍ നമ്പ്യാര്‍, സുമിത്രന്‍ പി.പി, അഡ്വ: ശംസുദ്ദീന്‍, മജീദ് പട്‌ള, സൈമ സി.എ, ജമീല അഹ്മ്മദ്, മുത്തലിബ് പാറക്കെട്ട്, ഹബീബ് ചെട്ടുംകുഴി, ഹനീഫ് അറന്തോട്, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മഹ്്മൂദ് വട്ടയക്കാട്, യു. സഹദ് ഹാജി, സന്തോഷ് ഗ്രാസ്റ്റ, എം.എ ഖലീല്‍, അബ്ദുസമദ് എസ്.പി നഗര്‍, കരീം ബാവ, നാസര്‍ മീപ്പുഗിരി, എച്ച്.കെ. അബ്ദുല്‍ റഹ്മാന്‍, ഷിയാബ് പാറക്കെട്ട്, കലന്തര്‍ ശാഫി, ജയരാജന്‍, ബഷീര്‍ മീപ്പുഗിരി, സുബൈര്‍ ചൂരി, ഇബ്രാഹിം കരിബളം, എന്‍.എ ലത്തീഫ്, ജോഷി, മുസ്തഫ പള്ളംപ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad