മുംബൈ: മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഷൂ വ്യാപാരിക്ക് ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദനം. 28കാരനായ മുഹമ്മദ് ഹജകിനാണ് മര്‍ദനമേറ്റത്. ബീഡ് ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പ്രതിശ്രുതവധുവിനോട് ഫോണില്‍ സംസാരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ്. ഈ സമയം അമിതവേഗത്തിലെത്തിയ ഒരു വാഹനം സമീപത്തുണ്ടായിരുന്ന പശുവിനെ ഇടിച്ചുതെറിപ്പിച്ചു. മുഹമ്മദ് വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പരിക്കേറ്റ പശുവിന്റെ ചിത്രമെടുത്ത് പ്രതിശ്രുതവധുവിന് അയച്ചുകൊടുത്തു.ഇതിനു പിന്നാലെയാണ് 'ഗോരക്ഷകര്‍' എന്ന് സ്വയം വിശേഷിപ്പിച്ച ചിലര്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുഹമ്മദിനെ ആക്രമിച്ചത്. 'ഹജക് പരിക്കേറ്റ പശുവിന്റെ ഫോട്ടോ എടുത്തതാണ് ആക്രമണത്തിന് കാരണമെന്ന് തോന്നുന്നു. ഇത് മുഹമ്മദ് പശുക്കടത്തുകാരനാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു'' ബീഡ് ഇന്‍സ്പെക്ടര്‍ ശീതള്‍കുമാര്‍ ബല്ലാല്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിന് ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദനം; 4പേര്‍ അറസ്റ്റില്‍
09:58:00
0
മുംബൈ: മഹാരാഷ്ട്രയില്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് ഷൂ വ്യാപാരിക്ക് ഗോരക്ഷാപ്രവര്‍ത്തകരുടെ മര്‍ദനം. 28കാരനായ മുഹമ്മദ് ഹജകിനാണ് മര്‍ദനമേറ്റത്. ബീഡ് ജില്ലയില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. പ്രതിശ്രുതവധുവിനോട് ഫോണില്‍ സംസാരിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു മുഹമ്മദ്. ഈ സമയം അമിതവേഗത്തിലെത്തിയ ഒരു വാഹനം സമീപത്തുണ്ടായിരുന്ന പശുവിനെ ഇടിച്ചുതെറിപ്പിച്ചു. മുഹമ്മദ് വാഹനത്തിന്റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് പരിക്കേറ്റ പശുവിന്റെ ചിത്രമെടുത്ത് പ്രതിശ്രുതവധുവിന് അയച്ചുകൊടുത്തു.ഇതിനു പിന്നാലെയാണ് 'ഗോരക്ഷകര്‍' എന്ന് സ്വയം വിശേഷിപ്പിച്ച ചിലര്‍ പശുക്കടത്തുകാരനെന്ന് ആരോപിച്ച് മുഹമ്മദിനെ ആക്രമിച്ചത്. 'ഹജക് പരിക്കേറ്റ പശുവിന്റെ ഫോട്ടോ എടുത്തതാണ് ആക്രമണത്തിന് കാരണമെന്ന് തോന്നുന്നു. ഇത് മുഹമ്മദ് പശുക്കടത്തുകാരനാണെന്ന് ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിച്ചു'' ബീഡ് ഇന്‍സ്പെക്ടര്‍ ശീതള്‍കുമാര്‍ ബല്ലാല്‍ പറഞ്ഞു.
Tags
Post a Comment
0 Comments