കാസര്‍കോട്: വിവാഹഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി ആര്‍.ടി.ഒ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45ന് ദേശീയപാത 66ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം. വിവാഹഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതിനാണ് നടപടി. യാത്രക്കാര്‍ക്കും മറ്റുറോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകുംവിധം വാഹനം ഉപയോഗിക്കുന്നതിന്റെ ദൃശ്യംസഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റുസാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.ടി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് അഞ്ചു ദിവസത്തെ പരിശീലനത്തിനും നിര്‍ദ്ദേശം നല്‍കിയതായും കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി. രാജേഷ് അറിയിച്ചു.
വിവാഹാഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്ര; ലൈസന്‍സ് സസ്‌പെന്റ് ചെയ്തു ആര്‍.ടി.ഒ
21:05:00
0
കാസര്‍കോട്: വിവാഹഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തില്‍ നിയമം ലംഘിച്ച് വാഹനമോടിച്ച സംഭവത്തില്‍ കടുത്ത നടപടിയുമായി ആര്‍.ടി.ഒ. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.45ന് ദേശീയപാത 66ല്‍ പെരിയാട്ടടുക്കം ഭാഗത്തായിരുന്നു സംഭവം. വിവാഹഘോഷത്തിന്റെ ഭാഗമായി കാറിന്റെ ബൂട്ട് ലിഡ് ഭാഗം തുറന്ന് യാത്രക്കാര്‍ അതിലിരിക്കുകയും പുറകില്‍ വരുന്ന വാഹനങ്ങളിലൂടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതിനാണ് നടപടി. യാത്രക്കാര്‍ക്കും മറ്റുറോഡ് ഉപയോക്താക്കള്‍ക്കും അപകടകരമാകുംവിധം വാഹനം ഉപയോഗിക്കുന്നതിന്റെ ദൃശ്യംസഹിതമുള്ള പരാതിയില്‍ അന്വേഷണം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വാഹനം ഉപയോഗിച്ചിരുന്ന ഡ്രൈവറേയും മറ്റുസാക്ഷികളെയും വിസ്തരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനം ഉപയോഗിച്ച ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യുകയും എടപ്പാളില്‍ പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാറിന് കീഴിലുള്ള ഐ.ഡി.ടി.ആര്‍ എന്ന സ്ഥാപനത്തിലേക്ക് അഞ്ചു ദിവസത്തെ പരിശീലനത്തിനും നിര്‍ദ്ദേശം നല്‍കിയതായും കാസര്‍കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി. രാജേഷ് അറിയിച്ചു.
Tags
Post a Comment
0 Comments