Type Here to Get Search Results !

Bottom Ad

ദുബായില്‍ ഖാസി സി.എം അബ്ദുല്ല മൗലവി അനുസ്മരണം; പോസ്റ്റര്‍ പ്രകാശനം ചെയ്തു


ദുബായ്: ഉത്തരകേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ശില്‍പിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന പ്രഖ്യാത പണ്ഡിതന്‍ ഖാസി സി.എം അബ്ദുല്ല മൗലവി അനുസ്മരണം പ്രാര്‍ഥനാ സംഗമം എട്ടിന് രാത്രി 8 മണിക്ക് ദുബായ് ദേരാ ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിക്കും. ദുബായ് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി, എം.ഐ.സി ദുബായ് കമ്മിറ്റി, ഇമാദ് യു.എ.ഇ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പ്രവാസ മേഖലയിലെ പ്രമുഖ പണ്ഡിതന്മാരും, വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. അബ്ദുല്‍ ഖാദര്‍ അസ്അദി, യൂസുഫ് ഹുദവി മുക്കൂട് എന്നിവരുടെ അനുസ്മരണ പ്രഭാഷണങ്ങള്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരിക്കും. പരിപാടിയുടെ പോസ്റ്റര്‍ ഇസ്മായില്‍ ദോസ്തി എസ്.കെ.എസ്.എസ്.എഫ് ദുബായ് വൈസ് പ്രസിഡന്റ് അബ്ബാസ് ഹുദവി അല്‍ ഇര്‍ശാദി ബേക്കലിന് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങില്‍ മുജ്തബ ഹുദവി അല്‍ ഇര്‍ശാദി, മുനാസ് ഹുദവി അല്‍ ഇര്‍ശാദി, കരീം ഹുദവി അല്‍ ഇര്‍ശാദി, സിദ്ദീഖ് ഹുദവി അല്‍ ഇര്‍ശാദി, ബാഷിദ് ഹുദവി അല്‍ ഇര്‍ഷാദി പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad