പടന്ന: തെക്കേക്കാട് സെന്‍ട്രലില്‍ നാഗാലയത്തിന് സമീപത്തെ കെ. സുരാഗിന്റെ വീട്ടിലെ ഫ്രിഡ്ജാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിനു പരിസരവാസികളാണ് അടുക്കള ഭാഗത്ത് നിന്ന് പുകയുയരുന്നതും പൊട്ടിതെറിക്കുന്ന ശബ്ദം കേട്ടത്. സുരാഗ് ഭാര്യ നാരായണിയും രണ്ടു മക്കളും ഇതേ വീടിനകത്ത് കിടന്നുറങ്ങുകയായിരുന്നു. അയല്‍വാസികള്‍ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അടുക്കള ഭാഗം കത്തിനശിച്ചത് വീട്ടുകാര്‍ അറിഞ്ഞത്.
പുലര്‍ച്ചെയാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പുറത്തു സ്ഥാപിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ്, മിക്‌സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളല്ലാം പൂര്‍ണമായും അഗ്നിക്കിരയായി. ഇരുമ്പു ഷീറ്റില്‍ നിര്‍മിച്ച മേല്‍ക്കൂര പൂര്‍ണമായി നശിച്ചു. ഭിത്തിക്കും തറയിലെ ടൈല്‍സും കേടുപാടു പറ്റി. അടുക്കള വാതില്‍ അടച്ചിട്ടതാണ് കുടുംബത്തിന് രക്ഷകരായത്. പഞ്ചായത്ത് ലൈഫ് പദ്ധതിയില്‍ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായ വീടാണ് അഗ്‌നിക്കിരയായത്. തൃക്കരിപ്പൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേനാഗംങ്ങള്‍ പരിശോധിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് പി.വി മുഹമ്മദ് അസ്്‌ലം, വാര്‍ഡ് മെമ്പര്‍ കെ.വി തമ്പായി, വില്ലേജ് ഓഫീസര്‍ മുസൈന, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പി.വി സമിത്ത്, പി.കെ പവിത്രന്‍, പി.സി സുബൈദ സന്ദര്‍ശിച്ചു.
Post a Comment
0 Comments