Type Here to Get Search Results !

Bottom Ad

'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍'; പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ


കാസര്‍കോട്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ജനകീയ കാമ്പയിന്റെ ഭാഗമായി 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' പ്രാഖ്യാപനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ. നഗരം സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനു നഗരസഭ വനിതാഭവന്‍ ഹാളില്‍ ചേര്‍ന്ന നിര്‍വഹണ സമിതി യോഗം ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യസ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി ലതീഷ് വിവരിച്ചു.

കാമ്പയിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് പള്ളത്ത് നഗരസഭ സ്ഥാപിച്ച തുമ്പൂര്‍മുഴി യൂണിറ്റിന്റെ ഉദ്ഘാടനവും മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഉദ്ഘാടനവും നടക്കും. യോഗത്തില്‍ കാസര്‍കോട് നഗരസഭയെ

'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' ആയി നഗരസഭാ ചെയര്‍മാന്‍ പ്രഖ്യാപിക്കും. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നഗരസഭയില്‍ സംഘടിപ്പിക്കും. ശുചിത്വ സദസ്, ശുചിത്വ പദയാത്ര, കുട്ടികളുടെ ഹരിത സഭ, മാലിന്യമുക്ത നവകേരളം മെഗാ ഇവന്റ്, ഹരിത അയല്‍ക്കൂട്ടം കാമ്പയിന്‍, ഹരിത ടൂറിസം കേന്ദ്രം കാമ്പയിന്‍, ഹരിത ടൗണ്‍ കാമ്പയിന്‍, ഹരിത സ്‌കൂള്‍ ക്യാമ്പയിന്‍ തുടങ്ങിയവ സംഘടിപ്പിക്കും.

യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാരായ സഹീര്‍ ആസിഫ്, രജനി കെ, നഗരസഭാ കൗണ്‍സിലര്‍മാര്‍, നവകേരള മിഷന്‍ ആര്‍.പി ദേവരാജ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അംബിക, ഹരിത കര്‍മസേന പ്രതിനിധികള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍, പൊലീസ് പ്രതിനിധികള്‍, സ്ഥാപനതല പ്രതിനിധികള്‍, നഗരസഭാ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഒക്ടോബര്‍ രണ്ടു മുതല്‍ 2025 മാര്‍ച്ച് 30വരെയാണ് കാമ്പയിന്‍ നടക്കുക. നഗരത്തിലെ മുഴുവന്‍ ജനങ്ങളും കാമ്പയിനുമായി സഹകരിക്കണമെന്നും സന്നദ്ധ സംഘടനകളും നഗരത്തിലെ വ്യാപാരികളും തെരുവോര കച്ചവടക്കാരും കച്ചവട സ്ഥാപനങ്ങളുടെ പുറത്തു അലങ്കാര ചെടികള്‍ സ്ഥാപിച്ച് പരിപാലിക്കാന്‍ മുന്നോട്ടു വരണമെന്നും നഗരത്തെ 'പാങ്ങുള്ള ബജാര്‍, ചേലുള്ള ബജാര്‍' ആയി പ്രഖ്യാപിക്കാന്‍ ഒരുങ്ങണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. സൗന്ദര്യ വല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭ തയാറാക്കിയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad