കാസര്‍കോട്: ജില്ലയിലെ മുഴുവന്‍ മുസ്്ലിം ലീഗ് ഘടകങ്ങളിലും സംഘടന പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി മുസ്്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെയും പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജക മണ്ഡലം ഭാരവാഹികളുടെയും, ജില്ലാ, സംസ്ഥാന, ദേശീയ കൗണ്‍സില്‍ അംഗങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപാനങ്ങളിലെ ജനപ്രതിനിധികളുടെയും പോഷക സംഘടനകളുടെ മുഴുവന്‍ ഘടകങ്ങളുടെ കമ്മിറ്റി അംഗങ്ങളുടെയും മുസ്്ലിം ലീഗ് ജില്ലാ ലീഡേഴ്സ് കോണ്‍ക്ലേവ് 30ന് രാവിലെ 10.30 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.
മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ നീരീക്ഷകര്‍ സംസ്ഥാന ഭാരവാഹികളായ പി.കെ അബ്ദുല്ല, പാറക്കല്‍ അബ്ദുല്ല ലോക്കല്‍ ഗവ: ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഷര്ഫുദ്ദീന് എം.എല്‍.എമാരും മുസ്്ലിം ലീഗ് സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിറ്റി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ അറിയിച്ചു.
Post a Comment
0 Comments