കാസര്‍കോട്: തളങ്കര ഗവ.മുസ്ലിം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒക്ടോബര്‍ 14,15 തിയതികളില്‍ സംഘടിപ്പിക്കുന്ന കാസര്‍കോട് ഉപജില്ല ശാസ്‌ത്രോസത്സവത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍നാഡ് മേള പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
എസ്.എം.സി ചെയര്‍മാന്‍ കെ.എം ഹനീഫ്, ഒഎസ്എ ജനറല്‍ സെക്രട്ടറി ടിഎ ഷാഫി, നഗരസഭ കൗണ്‍സിലര്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, സിദ്ധീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, സൈനുദ്ധീന്‍, ആഫില, ബഷീര്‍, സഫിയ, സുമയ്യ, വിച്ച്എസ്‌സി പ്രിന്‍സിപ്പല്‍ സാജിദ ഇ, സ്റ്റാഫ് സെക്രട്ടറി ശരീഫ് പ്രസംഗിച്ചു. വിവിധ അധ്യാപക സംഘടന ഭാരവാഹികളും ക്ലബ് കണ്‍വീനര്‍മാരും സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ വി. നാരായണന്‍ കുട്ടി സ്വാഗതാവും ഹെഡ്മിസ്‌ട്രെസ് ബിന്ദു പി.ഡി നന്ദിയും പറഞ്ഞു.
Post a Comment
0 Comments