Type Here to Get Search Results !

Bottom Ad

പൊവ്വലില്‍ മാനസിക വിഭ്രാന്തിയുള്ള മകന്റെ അടിയേറ്റ് മാതാവ് മരിച്ചു


കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊവ്വലില്‍ മാനസിക വിഭ്രാന്തിയുള്ള മകന്റെ അടിയേറ്റ് മാതാവ് മരിച്ചു. പൊവ്വല്‍ പുതിയ പെട്രോള്‍ പമ്പിനു എതിര്‍വശത്തുള്ള അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ ജ്യേഷ്ഠന്‍ മജീദിനു പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. സംഭവത്തില്‍ നബീസയുടെ മകന്‍ നാസറിനെ ആദൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.












Tags

Post a Comment

0 Comments

Top Post Ad

Below Post Ad