കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ആശങ്കയുയര്‍ത്തി അമീബിക് മഷ്തിഷ്‌ക ജ്വരവും എലിപ്പനിയും. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയായ യുവാവ് പനി ബാധിച്ച് ചികിത്സയ്ക്കിെട മരണപ്പെട്ടതോടെയാണ് ആശങ്ക ഉയര്‍ന്നത്. അമീബിക് മഷ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രോഗത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലയില്‍ ചില പ്രദേശങ്ങളില്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ പത്തു വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന 37 കാരനാണ് കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് മരിച്ചത്. സെപ്റ്റംബര്‍ ആദ്യ വാരം ഇദ്ദേഹം കാസര്‍കോട്ടേക്ക് വരികയും ചെയ്തു. വരുന്ന സമയത്ത് തന്നെ പനിയുണ്ടായിരുന്നതിനാല്‍ വന്നിറങ്ങിയ ഉടനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അമീബിക്ക് ജ്വരമാണെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്. ചികിത്സയ്ക്കിടെ 22 യുവാവ് മരണപ്പെടുകയായിരുന്നു.
Post a Comment
0 Comments