Type Here to Get Search Results !

Bottom Ad

ക്രിമിനല്‍ പൊലീസിനും മാഫിയ മുഖ്യനുമെതിരെ യൂത്ത് ലീഗ് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി


കാസര്‍കോട്: കേരളത്തിലെ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് പൊലീസ് സ്റ്റേഷനിലേക്ക് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ മൊഗ്രാല്‍ പുത്തൂര്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതയുള്ള പൊലീസ് തന്നെ വേട്ടക്കാരായി മാറുന്ന വാര്‍ത്തകളാണ് ദിവസവും പുറത്തുവന്ന് കൊണ്ടിരിക്കുന്നത്. കൊലപാതകം, സ്വര്‍ണ്ണക്കടത്ത്, തട്ടികൊണ്ട് പോകല്‍, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങളിലെല്ലാം പൊലീസ് തന്നെ പ്രതികളാകുന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഭരണകക്ഷിയില്‍പെട്ട എം.എല്‍.എ തന്നെയാണ് പൊലീസ് ക്രിമിനലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ തന്റെ ഉത്തരവാദിത്തം കഴിഞ്ഞെന്നും ബാക്കി സര്‍ക്കാറും മുഖ്യമന്ത്രിയും തീരുമാനിക്കുമെന്നും പറഞ്ഞ് തടിയൂരുകയാണ് എം.എല്‍.എ ചെയ്തത്. സാധാരണക്കാര്‍ക്ക് സൈ്വര്യ ജീവിതം പോലും സാധ്യമാകാത്ത രീതിയില്‍ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞിരിക്കുന്ന നിലയിലാണെന്നും മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ഉല്‍ഘാടനം ചെയ്തു മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിസന്റ് എം.എ നജീബ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, പി ബി എസ് ഷഫീഖ്, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍, തളങ്കര ഹകീം അജ്മല്‍, ഹാരിസ് കമ്പാര്‍, മുസ്സമില്‍ ടി എച്ച്, മുജീബ് കമ്പാര്‍, ഫിറോസ് അടുക്കത്ത്ബയല്‍, എംഎസ്എഫ് മണ്ഡലം ജന: സെക്രട്ടറി അന്‍സാഫ് കുന്നില്‍, അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി, നവാസ് ഏരിയാല്‍, മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍, മൂസ ബാസിത്ത്, നാഫിഹ് ചാല, സജീര്‍ ബെദിര, റഷീദ് ഗസ്സാലി നഗര്‍, ഖലീല്‍ ഷെയ്ഖ് കൊല്ലമ്പാടി, അനസ് കണ്ടത്തില്‍, നൗഷാദ് കൊര്‍ക്കോട്, നിയാസ് ചേരങ്കൈ പങ്കെടുത്തു.




ചട്ടഞ്ചാല്‍: മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത് കമ്മിറ്റി മേല്‍പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി ഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു.പഞ്ചായത് പ്രസിഡണ്ട് അബുബക്കര്‍ കടാങ്കോട് അദ്ധ്യക്ഷത വഹിച്ചു.ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഹുസൈനാര്‍ തെക്കില്‍,മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍,സെക്രട്ടറി ബി കെ മുഹമ്മദ്ഷാ,മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് വൈസ് പ്രസിഡണ്ട്മാരായ ബി യു അബ്ദുല്‍ റഹിമാന്‍ ഹാജി,അഫ്‌സല്‍ സിസിളു,ഗ്രാമ പഞ്ചായത് അംഗം അഹമ്മദ് കല്ലട്ര,അസ്ലം കീഴൂര്‍,അബു മാഹിനബാദ്,മുഹമ്മദ് ബാരിക്കാട്,ഖാദര്‍ കണ്ണമ്പള്ളി,ഫൈസല്‍ മൊട്ട,സാദിഖ് ആലംപാടി, ഹൈദര്‍ കുന്നാറ, അബ്ദുറഹിമാന്‍ ചീച്ചു,ഫഖ്‌റുദ്ധീന്‍ സുല്‍ത്താന്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നശാത് പരവനടുക്കം സ്വാഗതവും ട്രഷറര്‍ ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad