മഞ്ചേശ്വരം: ഉപ്പളയില്‍ 3.5 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട. ഉപ്പള പത്വാടി കൊണ്ടാവൂരിലെ ഒരു വീട്ടില്‍ ബേക്കല്‍ ഡിവൈഎസ്പി വിവി മനോജിന്റെ നേതൃത്വത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് ശേഖരം പിടികൂടിയത്. അസ്‌കര്‍ അലി എന്നയാളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായിട്ടുള്ളത്. ഓഗസ്റ്റ് 30ന് മേല്‍പറമ്പ് കൈനോത്ത് റോഡില്‍ വെച്ച് 49.33 ഗ്രാം എംഡിഎംഎയുമായി അബ്ദുല്‍ റഹീം എന്ന രവിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസ് സംഘം എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അസ്‌കര്‍ അലിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ മയക്കുമരുന്ന് ശേഖരം സൂക്ഷിച്ചിട്ടുള്ളതായി വ്യക്തമായത്.
ഉപ്പളയില്‍ 3.5 കോടി രൂപയുടെ വന്‍ മയക്കുമരുന്ന് വേട്ട
19:18:00
0

Tags
Post a Comment
0 Comments