കാസര്‍കോട്: കീഴൂര്‍ ഹാര്‍ബറില്‍ ചൂണ്ടയിടുന്നതിനിടയില്‍ കാണാതായ ചെമ്മനാട് കല്ലുവളപ്പ് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റിയാസിന്റെ (37) മൃതദേഹം തൃശൂര്‍ അഴീക്കോട് കടലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. ഇതു റിയാസിന്റേതാണെന്ന് വസ്ത്രം കണ്ടുള്ള പരിശോധനയില്‍ ബന്ധുക്കള്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പറമ്പ് പൊലീസും റിയാസിന്റെ ബന്ധുക്കളും ഉടന്‍ തൃശൂരിലേക്ക് പുറപ്പെടുമെന്ന് പൊലീസ് പറഞ്ഞു.
ആഗസ്ത് 31ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് ചൂണ്ടയിടാനായി റിയാസ് വീട്ടില്‍ നിന്നും പോയത്. രാവിലെ ഒമ്പതു മണിയായിട്ടും കാണാത്തതിനെ തുടര്‍ന്ന് സഹോദരന് ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടയില്‍ കീഴൂര്‍ ഹാര്‍ബറില്‍ റിയാസിന്റെ സ്കൂട്ടറും ചൂണ്ടയ്ക്ക് ഉപയോഗിക്കുന്ന അത്യാധുനിക സാധങ്ങള്‍ അടങ്ങിയ ബാഗും പ്രദേശവാസികള്‍ കണ്ടെത്തി പൊലീസില്‍ വിവരം അറിയിച്ചിരുന്നു. ഇതോടെ പോലീസും കോസ്റ്റല്‍ ഗാര്‍ഡും പരിശോധന നടത്തിയിരുന്നു. രണ്ടുദിവസം നാവികസേനയും തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
Post a Comment
0 Comments