Type Here to Get Search Results !

Bottom Ad

തോന്നിവാസം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; മുകേഷിനെ തള്ളി എം.എം മണി



സ്ത്രീപീഡന പരാതിയില്‍ അന്വേഷണം നേരിടുന്ന കൊല്ലം എംഎല്‍എ മുകേഷ് സ്ഥാനം രാജിവയ്ക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് മുന്‍ മന്ത്രി എം.എം.മണി. തോന്നിവാസം ചെയ്യുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുകേഷിനെതിരായ എല്ലാ കാര്യങ്ങളും പാര്‍ട്ടി പരിശോധിക്കും. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

മുകേഷിന്റെ രാജി സംബന്ധിച്ച് സിപിഐ നിലപാട് കടുപ്പിച്ചതോടെ സിപിഎം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. അതേസമയം, ലൈംഗിക പീഡന പരാതി ഉയര്‍ന്ന കൊല്ലം എംഎല്‍എ എം മുകേഷിന് പരിച തീര്‍ത്ത് സിപിഎമ്മിലെ മുതിര്‍ന്ന വനിത നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറ്റം ചെയ്തെന്ന് കണ്ടെത്തിയാല്‍ മുകേഷിന് എംഎല്‍എയായി തുടരാനാകില്ലെന്നും അതിനുമുമ്ബ് രാജിവെക്കണമെന്ന് പറയാന്‍ പറ്റില്ലെന്നും സിപിഎം നേതാവ് കെ.കെ. ശൈലജ എംഎല്‍എ പറഞ്ഞു. ഇത് നിയമപരമായി പരിശോധിക്കേണ്ട കാര്യമാണെന്നും ശൈലജ പറഞ്ഞു.

ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തെങ്കിലും നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി പറയുന്നത്. .ആരോപണ വിധേയര്‍ മാറി നില്‍ക്കണം എന്ന് നിയമത്തില്‍ പറയുന്നില്ലെന്ന് ശ്രീമതി തുറന്നടിച്ചു. ഔചിത്യത്തോടെ കാര്യങ്ങളെ കാണണം. രാഷ്ട്രീയം നോക്കി സര്‍ക്കാരിനെതിരെ രംഗത്തിറങ്ങുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ എന്തുകൊണ്ട് മറ്റ് സംഭവങ്ങള്‍ ഇതുപോലെ കാണുന്നില്ലെന്നും ശ്രീമതി ചോദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad