മാങ്ങാട്: മാങ്ങാട് തന്‍വീറുല്‍ ഇസ്ലാം സെക്കന്ററി മദ്രസ വിദ്യാര്‍ഥികള്‍ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തുന്ന ഇന്‍തിആഷ് സ്റ്റുഡന്‍സ് എക്‌സ്‌പോ ശനിയാഴ്ച നടക്കും. വിദ്യാര്‍ത്ഥികളുടെ കലാപരമായ കഴിവുകളെ വിളിച്ചോതുന്ന പേപ്പര്‍ ക്രാഫ്റ്റ് പ്രദര്‍ശനവും പുരാതന വസ്തുക്കളും വിദ്യാര്‍ഥികള്‍ തന്നെ ഒരുക്കുന്ന സയന്റിഫിക് പരീക്ഷണങ്ങളും വ്യത്യസ്തമായ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും പരിപാടിയെ ആകര്‍ഷകമാക്കും.
നബിദിന കലാപരിപാടികളോടനുബന്ധിച്ച് നടത്തുന്ന ഇത്തരം പ്രദര്‍ശന മേളകള്‍ വിദ്യാര്‍ഥികളുടെ വ്യത്യസ്ത കഴിവുകളെ വളര്‍ത്തിയെടുക്കാന്‍ ഉപകരിക്കുമെന്ന് തന്‍വീറുല്‍ ഇസ്ലാം മദ്രസ മാനേജ്‌മെന്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. ശനിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങുന്ന പ്രദര്‍ശനം വൈകുന്നേരം ആറുമണിവരെ നീളും. പ്രദര്‍ശനം സന്ദര്‍ശിക്കുവാന്‍ വേണ്ടി വരുന്ന പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിശാലമായ സൗകര്യമാണ് നഗരിയില്‍ ഒരുക്കിയിട്ടുള്ളത്. ഇന്‍തിആഷ് സ്റ്റുഡന്‍സ് എക്‌സ്‌പോ മാങ്ങാട് ജമാഅത്ത് ഖത്തീബ് ഖാലിദ് ഫൈസി ചേരൂര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികള്‍, ഇന്‍തിആശ് മീലാദ് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിക്കും.
Post a Comment
0 Comments