Type Here to Get Search Results !

Bottom Ad

പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ:, മലയാള സിനിമയിൽ പുതിയ വിവാദം; പ്രതികരിച്ച് ഷീലു അബ്രഹാം


ഓണം റിലീസുകളെച്ചൊല്ലി മലയാള സിനിമയിൽ പുതിയ വിവാദം. തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്‍റെ യുവതാരങ്ങൾ എത്തിയതിന് പിന്നാലെ ഇവർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാം. ടൊവിനോ തോമസ്, ആന്‍റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു സോഷ്യല്‍ മീഡിയ വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ശക്തമായ പ്രതികരണവുമായി ഷീലു എബ്രഹാം എത്തിയിരിക്കുന്നത്.

ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്താണ് താരങ്ങൾ ഒരുമിച്ച് വീഡിയോ പങ്കുവച്ചത്. ഇത് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇവരുടെ വീഡിയോയ്‌ക്കെതിരെയാണ് ഷീലു ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത് എന്നാണ് ഷീലു പറയുന്നത്. പവർ ഗ്രൂപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ചോദ്യചിഹ്നം ഉയർത്തിയ ഒരു കാർഡും ഷീലു പോസ്റ്റ് ചെയ്തിട്ടുണ്ട്

അതേസമയം അബ്റാം ഫിലിംസ് സഹ ഉടമയായ ഷീലു അഭിനയിക്കുകയും നിര്‍മ്മിക്കുകയും ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രവും ഈ ഓണത്തിന് റിലീസാകുന്നുണ്ട്. ഓമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റഹ്മാനാണ് നായകന്‍. ബാബു ആന്‍റണി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്. അതേസമയം ബാഡ് ബോയ്സ് സംവിധായകന്‍ ഒമര്‍ ലുലു അടക്കം ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഷീലു അബ്രഹാമിന്റെ കുറിപ്പ്…

പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ “പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !!!നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്… എന്നാൽ ഞങ്ങളുടെ “BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ്‌ സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്…സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ ..!!! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad