Type Here to Get Search Results !

Bottom Ad

ബലാത്സംഗക്കേസിൽ സിദ്ദിഖിന് ഇടക്കാല ജാമ്യം; രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു


ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇടക്കാല ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. രണ്ടാഴ്ചത്തേക്ക് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞു. വിചാരണ കോടതി വയ്ക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കണക്കിലെടുത്ത് കോടതി ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് അടക്കം പുറത്തിറക്കിയിരുന്നു. തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടയിലാണ് സിദ്ദിഖ് സുപ്രീം കോടതിയെ സമീപിച്ചത്. വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സിദ്ദിഖിനെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതേസമയം സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി സിദ്ദിഖിനായി ഹാജരായി. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനായി ഹാജരായി. തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു സിദ്ദിഖിൻ്റെ വാദം. അതേസമയം രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേസ് വീണ്ടും പരിഗണിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad