സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് സിപിഎമ്മിന്റെ പച്ചക്കൊടി. സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാതെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനാണ് സിപിഎം പിന്തുണ നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 11ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തില്‍ മദ്യനയം ചര്‍ച്ച ചെയ്ത് അംഗീകരിക്കും. നിലവില്‍ തുടരുന്ന ഡ്രൈ ഡേ ഒഴിവാക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഇപ്പോഴുള്ളത് പോലെ തന്നെ തുടരാനാണ് തീരുമാനം. കൂടാതെ മൈസ് ടൂറിസം പ്രോത്സാഹിപ്പിക്കും. എന്നാല്‍
ടൂറിസം മേഖലകളിലെ മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ഇടങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പാന്‍ അനുമതി നല്‍കുന്നതായിരിക്കും മദ്യനയം.
ഇത്തരത്തില്‍ ഒന്നാം തീയതികളില്‍ മദ്യം വിളമ്പണമെങ്കില്‍ 15 ദിവസം മുമ്പ് പ്രത്യേക അനുമതി വാങ്ങണം. അതേസമയം വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് പുതിയ മദ്യനയം പ്രബല്യത്തില്‍ വരുക. ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിച്ച് നല്‍കില്ല. ഐടി കേന്ദ്രങ്ങളില്‍ മദ്യശാലകള്‍ക്ക് അനുമതിയുണ്ടാകും.
Post a Comment
0 Comments